19 മേയ് 2021

കൊടുവള്ളി നഗരസഭയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന് തുടക്കമായി
(VISION NEWS 19 മേയ് 2021)


കൊടുവള്ളി: -
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ആരോഗ്യ പ്രവർത്തകരുടെ സേവനം വീട്ടുപടിക്കൽ ലഭ്യമാക്കുന്നതിനും വേണ്ടി കൊടുവള്ളി നഗരസഭയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന് തുടക്കമായി.

അത്യാവശ്യ ഘട്ടങ്ങളിൽ രോഗികൾക്ക് വീടുകളിൽ എത്തി ചികിത്സ ലഭ്യമാക്കുന്നതിനാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ് തുടങ്ങിയത്. നഗരസഭയുടെ കോവിഡ് കൺട്രോൾ റുമുമായി ചേർന്നാണ് യൂണിറ്റ് പ്രവർത്തിക്കുക.

മൊബൈൽ മെഡിക്കൽ യൂണിറ്റിൻറെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിച്ചു. ആരോഗ്യസ്റ്റാൻറിംഗ് ചെയർമാൻ ടി.മൊയ്തീൻകോയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് ചെയർമാൻ എ.പി അനിൽകുമാർ, കൗൺസിലർമാരായ കെ.ശിവദാസൻ, പി.വി ബഷീർ, നഗരസഭസെക്രട്ടറി എ പ്രവീൺ, ഹെൽത്ത് ഇൻസ്പെക്ടർ ശശി നടുവിലക്കണ്ടി തുടങ്ങിയവർ സംബന്ധിച്ചു.

 അത്യാവശ്യ സേവനം ആവശ്യമുള്ളവർ08921362175 എന്ന നമ്പറിൽ ബന്ധപ്പെടണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only