04 മേയ് 2021

​ആരോ​ഗ്യപ്രവർത്തകർക്കായി കെഎസ്ആർടിസി സർവ്വീസ് നടത്തും
(VISION NEWS 04 മേയ് 2021)

സംസ്ഥാനത്ത് നാളെ മുതൽ ആരോ​ഗ്യ പ്രവർത്തകർക്കായി ആശുപത്രി സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി. കൊവിഡ് വ്യാപനം ശക്തമായതിനാൽ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് കെഎസ്ആർടിസി സർവ്വീസുകൾ നടത്താൻ തീരുമാനിച്ചത്. സംസ്ഥാനത്തെ ഏതൊരുഭാ​ഗത്തേയും ഏതെങ്കിലും ആരോ​ഗ്യ പ്രവർത്തകർക്കും രോ​ഗികൾക്കും സർവ്വീസ് ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസി കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്നും സിഎംഡി അറിയിച്ചു. കൺട്രോൾ റൂം നമ്പർ- 0471- 2463799, 9447071021, 8129562972 (വാട്ട്സ് അപ്പ് നമ്പർ)

തിരുവനന്തപുരം ജില്ലയിൽ ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ പോകേണ്ട ആരോ​ഗ്യ പ്രർത്തകർക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി നെടുമങ്ങാട്, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, കാട്ടാക്കട, യൂണിറ്റുകളിൽ നിന്നും ആവശ്യമായ സർവ്വീസ് നടത്തണമെന്ന് സിഎംഡി യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ആറ്റിങ്ങൽ ഭാ​ഗത്ത് നിന്നുള്ള ബസുകൾ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, തൈക്കാട് ആശുപത്രി വരേയും, നെയ്യാറ്റിൻകര , നെടുമങ്ങാട്, കാട്ടാക്കട ഭാ​ഗങ്ങളിൽ നിന്നു വരുന്ന ബസുകൾ തൈക്കാട് ആശുപത്രി, ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് വഴി സർവ്വീസുകൾ ക്രമീകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only