18 മേയ് 2021

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
(VISION NEWS 18 മേയ് 2021)


 രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം നടക്കും. കര്‍ണാടക, ബിഹാര്‍, അസം, ഛണ്ഡിഗഡ്, തമിഴ്നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ, ഹിമാചല്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വാക്സിനേഷന്‍, ഗ്രാമീണ മേഖലകളിലെ കൊവിഡ് സാഹചര്യം തുടങ്ങിയവ വിലയിരുത്തും. കൊവിഡിനെതിരായ പോരാട്ടത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന സംസ്ഥാനങ്ങളുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളെ യോഗത്തില്‍ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only