30 മേയ് 2021

പുതുപ്പാടി കരികുളം ഭാഗത്തെ വനത്തില്‍ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍
(VISION NEWS 30 മേയ് 2021)


പുതുപ്പാടി: കരികുളം ഭാഗത്തെ വനത്തില്‍ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തിലെ ഒരാളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. വേനക്കാവ് സ്വദേശി സതീഷനാണ് പിടിയിലായത്. വേട്ടസംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഒളിവിലാണ്. കരികുളം സ്വദേശികളായ ഉസ്മാന്‍, സലീം, മുസ്ഥഫ എന്നിവരാണ് രക്ഷപ്പെട്ടതെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും വനപാലകര്‍ പറഞ്ഞു.

താമരശ്ശേരി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ എം. കെ രാജീവ് കുമാറിന്റെ നിര്‍ദേശപ്രകാരം സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ പി ടി ബിജു, ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍മാരായ സി ദീപേഷ്, ആസിഫ്, വാച്ചര്‍മാരായ ലെജുമോന്‍, പി കെ രവി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വേട്ടയാടിയ കാട്ടുപന്നിയുടെ ജഡവും വനപാലകര്‍ പിടിച്ചെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only