03 മേയ് 2021

എൽ ഡി എഫ് യോഗത്തിനു ശേഷം സത്യ പ്രതിജ്ഞ; മന്ത്രിമാരെ പിന്നീട് തീരുമാനിക്കും
(VISION NEWS 03 മേയ് 2021)

അടുത്ത മന്ത്രിസഭയുടെ സത്യപ്രതിജ്ഞ എൽ ഡി എഫ് യോഗത്തിനു ശേഷം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരെ പിന്നീട് തീരുമാനിക്കും. മന്ത്രിസഭയിലെ പുതുമുഖങ്ങളെ സംബന്ധിച്ച് ആലോചനകൾക്ക് ശേഷം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തിന് മുൻഗണന നൽകും.കൊവിഡ് മഹാമാരിയെ ചെറുക്കുക പ്രധാനമാണ്.

വികസന കാര്യങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും വിട്ടുവീഴ്ച വരുത്തില്ല. കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്താൻ ഗൂഡാലോചന നടന്നു.യു.ഡി. എഫ് നേതാക്കൾ പറയുന്ന കാര്യങ്ങളിൽ കേന്ദ്രം അന്വേഷണ ഏജൻസികളെ വച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിൽ വിദേശ കമ്പനികൾക്ക് അനുമതി പാടില്ല എന്നതാണ് സർക്കാർ നയം ബോധപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ ശ്രമിച്ചു. ഗൗരവമായ ഗൂഡാലോചന നടന്നതായും മുഖ്യമന്ത്രി ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only