07 മേയ് 2021

​അതിഥി തൊഴിലാളികൾക്ക് കരുതൽ; താമസവും ഭക്ഷണവും ഒരുക്കണമെന്ന് മുഖ്യമന്ത്രി
(VISION NEWS 07 മേയ് 2021)


അതിഥി തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടാതിരിക്കാനാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്. അതിഥി തൊഴിലാളികൾക്ക് കൊവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്തി നിർമ്മാണ സ്ഥലത്ത് തന്നെ അവർക്ക് താമസവും ഭക്ഷണവും ഒരുക്കാനുള്ള ഉത്തരവാദിത്തം കരാറുകാരന്/കെട്ടിട ഉടമയ്ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് സാധിക്കാത്ത പക്ഷം അവർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തണം.സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റ് അന്യസംസ്ഥാന തൊഴിലാളികൾക്കും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിട്ടിപ്പണം പിരിക്കാനും കടം വാങ്ങിയ പണത്തിന്റെ അടവ് വാങ്ങാനും വീടുകൾ സന്ദർശിക്കുന്നത് ധനകാര്യ സ്ഥാപനങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only