16 മേയ് 2021

കൊവിഡ് വ്യാപനം..; ഉപഭോക്താക്കള്‍ക്ക് ഇളവുമായി ജിയോ
(VISION NEWS 16 മേയ് 2021)

കൊവിഡ് വ്യാപനത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേകം ഓഫറുമായി ജിയോ. കൊവിഡ് ദുരിതത്തില്‍, റീ ചാര്‍ജ് ചെയ്യാനാവാത്ത ഉപഭോക്താക്കള്‍ക്ക് 300 സൗജന്യ ഔട്ട് ഗോയിംഗ്, കോളുകളാണ് ഇതില്‍ പ്രധാനം. ടോക്ക് ടൈം പ്ലാന്‍ റീചാര്‍ജ് ചെയ്യാത്തവര്‍ക്കും ഈ സൗകര്യം ലഭ്യമാകുന്നതായിരിക്കും.
കൂടാതെ, ഒരു ഉപയോക്താവ് റീചാര്‍ജ് ചെയ്യുന്ന ഓരോ ജിയോ ഫോണ്‍ പ്ലാനിനും സൗജന്യ റീചാര്‍ജ് പ്ലാന്‍ ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. അധിക റീചാര്‍ജ് പ്ലാന്‍ ജിയോ ഫോണ്‍ ഉപയോക്താവ് പണമടച്ച പ്ലാനിന് തുല്യമായിരിക്കും.

ഉദാഹരണത്തിന്, 75 രൂപ പ്ലാന്‍ ഉപയോഗിച്ച്‌ റീചാര്‍ജ് ചെയ്യുന്ന ഒരു ജിയോ ഫോണ്‍ ഉപയോക്താവിന് 75 രൂപ അധിക പ്ലാന്‍ തികച്ചും സൗജന്യമായി ലഭിക്കും. വാര്‍ഷിക പ്ലാനുകളില്‍ ഈ ഓഫര്‍ ബാധകമല്ല. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക്, പ്രത്യേകിച്ച്‌ സമൂഹത്തിലെ പ്രത്യേകാവകാശമില്ലാത്ത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കണക്റ്റിവിറ്റി ഉറപ്പാക്കാനാണ് ഈ സംരംഭങ്ങള്‍ വഴി ജിയോ ഉദ്ദേശിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only