02 മേയ് 2021

​തൃശൂർ ജില്ലയിൽ നേരിയ ഭൂചലനം
(VISION NEWS 02 മേയ് 2021)

തൃശൂർ ജില്ലയിലെ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളില്‍ നേരിയ ഭൂചലനം. ദേശമംഗലം, ആറങ്ങോട്ടുകര, തലശേരി എന്നി പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് 2.15 ഓടെ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്.

വലിയ ശബ്ദത്തോടെ ചെറിയ വിറയല്‍ ആണ് ഉണ്ടായിരിക്കുന്നത്. മൂന്ന് സെക്കന്റിനടുത്ത് വിറയല്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഭുചലനത്തില്‍ സംഭവിച്ചിട്ടില്ല. ഏറെ നാളുകളായി ഭൂചലനങ്ങള്‍ ഉണ്ടാകാറില്ല. 90കളില്‍ മുതല്‍ വലിയ ചലനങ്ങള്‍ രേഖപ്പെടുത്തിയ ഈ പ്രദേശങ്ങള്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only