03 മേയ് 2021

ഐ പി എൽ : കൊൽക്കത്ത - ബാംഗ്ലൂർ മത്സരം മാറ്റിവെച്ചു.
(VISION NEWS 03 മേയ് 2021)






ഐപിഎല്ലില്‍ ഇന്ന് നടക്കാനിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റി വച്ചേക്കുമെന്ന് റിപ്പോർട്ട് . കെ.കെ.ആര്‍. ക്യാമ്പിലെ രണ്ട് താരങ്ങള്‍ കൊവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ പോസറ്റീവ് ആണെന്ന് ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.പി.എല്‍ ആരംഭിക്കുന്നതിനു മുന്‍പ് നിതീഷ് റാണ കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇദ്ദേഹം നെഗറ്റീവ് ആയ ശേഷം ടീമിനൊപ്പം ചേര്‍ന്നിരുന്നു.

ഈ സീസണില്‍ നേരത്തെ ഇരുടീമുകളും പരസ്പരം പോരാടിയ മത്സരത്തില്‍ ജയം ആര്‍ സിബിക്കൊപ്പമായിരുന്നു. 38 റണ്‍സിനാണ് ആര്‍.സി.ബി. കെകെആറിനെ തോല്‍പ്പിച്ചത്. തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന കൊൽക്കത്തയെ സംബന്ധിച്ച്‌ ഈ മത്സരം അവരുടെ ഭാവി നിര്‍ണയിക്കുന്ന പോരാട്ടമാകേണ്ടിയിരുന്നതാണ്. കളിച്ച ഏഴ് മത്സരങ്ങളില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമായി കെ.കെ.ആര്‍. ആറാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ കൊൽക്കത്തയ്ക്ക് ഈ മത്സരം നിര്‍ണ്ണായകമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only