31 മേയ് 2021

സംസ്ഥാനത്ത് ജില്ല വിട്ടുള്ള യാത്രയ്ക്ക്​ നിയന്ത്രണം തുടരും : ഡി.ജി.പി ലോക്​നാഥ്​ ബെഹ്റ
(VISION NEWS 31 മേയ് 2021)

​ സംസ്ഥാനത്ത്​ ലോക്ക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജില്ല വിട്ടുള്ള യാത്രയ്ക്ക്​ നിയന്ത്രണമുണ്ടെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്റ. പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, വൈദ്യചികിത്സ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ.

അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ യാത്രചെയ്യുമ്പോള്‍ സത്യവാങ്മൂലവും തിരിച്ചറിയല്‍ കാര്‍ഡും കരുതണമെന്ന് ഡി.ജി.പി വ്യക്തമാക്കി. യാത്രകള്‍ നിയന്ത്രിക്കുന്നതിന്​ ജില്ലാ പൊലീസ്​ മേധാവിമാര്‍ക്ക് ഡി.ജി.പി​ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only