04 മേയ് 2021

കൊടുവള്ളിയിലും പടനിലത്തും വാഹന പരിശോധന; അത്യാവശ്യക്കാരെ മാത്രം കടത്തി വിടുന്നു
(VISION NEWS 04 മേയ് 2021)

കൊടുവള്ളി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്ന അവസ്ഥയില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ ഒഴിക്കെയുള്ള സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. അനാവശ്യ യാത്ര ഒഴിവാക്കാന്‍ പോലീസ് പരിശോധനയും ശക്തമാക്കി. നിയന്ത്രണ ലംഘനം നടത്തുന്നവര്‍ക്ക് എതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസ് എടുക്കും.

കൊടുവള്ളിയിലും, പടനിലത്തും,താമരശ്ശേരിയിലും, ദേശീയപാതയിൽ പോലീസ്‌ പരിശോധന കർശനമാക്കിയിട്ടുണ്ട്‌. അത്യാവശ്യക്കാരെ മാത്രം കടത്തി വിടുന്നുണ്ട്‌. യാത്ര ചെയ്യാനുള്ള രേഖകൾ കൈവശം വേണം.

വാരാന്ത്യ നിയന്ത്രണത്തിന് സമാനമായ നിയന്ത്രണമാണ് ഇന്ന് മുതല്‍ മെയ് 9 വരെ നടപ്പിലാക്കുക.മരുന്ന്,മാംസം,പഴം,പച്ചക്കറി എന്നിവ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും. ഹോട്ടലുകളില്‍ രാത്രി 9 വരെ പാര്‍സലും ഹോം ഡെലിവെറിയും അനുവദിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only