09 മേയ് 2021

​കൊവിഡ് വാക്‌സിന് ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടിയുണ്ടാകും : ധനമന്ത്രി
(VISION NEWS 09 മേയ് 2021)


കൊവിഡ് വാക്‌സിന് ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടിയാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇത് വാക്‌സിന്‍ വില കൂടാന്‍ കാരണമാകുമെന്നും ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാകില്ലെന്നും മന്ത്രി പറഞ്ഞു.

വാക്‌സിന്‍ ജിഎസ്ടി വരുമാനത്തിന്റെ 70 ശതമാനം ലഭിക്കുന്നതും സംസ്ഥാനങ്ങള്‍ക്കാണ്. ചികിത്സയ്ക്ക് വേണ്ട 23 ഉൽപ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയതായും ധനമന്ത്രി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only