30 മേയ് 2021

ആരോഗ്യം വീണ്ടെടുത്ത് രാജ്യം; കൊവിഡ് കേസുകള്‍ കുറയുന്നു
(VISION NEWS 30 മേയ് 2021)

​ 



രാജ്യത്ത് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തില്‍ താഴെയെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.36 ശതമാനം ആയി കുറഞ്ഞു. മൂന്നാഴ്ചക്കുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം പകുതിയായാണ് കുറഞ്ഞത്. 

കൊവിഡ് രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന രോഗവ്യാപനം പിന്നിട്ടെന്നാണ് വിലയിരുത്തല്‍. അതേസമയം, കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും മരണസംഖ്യയില്‍ വലിയ കുറവില്ല. കഴിഞ്ഞ ദിവസം 3324 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 

മാഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകള്‍ ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only