01 മേയ് 2021

പ്ലസ്ടു മൂല്യനിർണ്ണയം നീട്ടിവച്ചു; പുതുക്കിയ തീയതി പിന്നീട്
(VISION NEWS 01 മേയ് 2021)


സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം മാറ്റി. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണ്ണയ ക്യാമ്പുകളാണ് മാറ്റിയത്. തിയറി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് മെയ്‌ 5 മുതൽ നടക്കാനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൊവിഡ് വ്യാപനം, ഭാ​ഗിക ലോക്ക്ഡൗൺ എന്നീ പ്രതിസന്ധികൾക്കിടയിലാണ് വിദ്യാർത്ഥികൾ പരീക്ഷ പൂർത്തിയാക്കിയത്. കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷക്കെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only