18 മേയ് 2021

മന്ത്രി പദവി ഐ.എന്‍.എല്‍ നിലപാടിനുള്ള അംഗീകാരം-അഹമദ് ദേവര്‍കോവില്‍
(VISION NEWS 18 മേയ് 2021)കോഴിക്കോട്: ഐ.എന്‍.എല്ലിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനുള്ള അംഗീകാരമാണ് മന്ത്രി പദവിയെന്ന് അഹമദ് ദേവര്‍കോവില്‍. കോഴിക്കോടിനെ മാതൃകാ നഗരമാക്കുമെന്നും മലബാറിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്ന് പന്ത്രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഹമദ് ദേവര്‍കോവില്‍ വിജയിക്കുന്നത്. 1977ല്‍ കുറ്റ്യാടി സ്‌കൂള്‍ ലീഡറായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തുടക്കം. എം.എസ്.എപ് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് , കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ വര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടുണ്ട്
ഐ.എന്‍.എല്‍ രൂപീകരണ കണ്‍വെന്‍ഷന്‍ മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ട്. ഐ എന്‍ എല്‍ നാദാപുരം മണ്ഡലം പ്രസിഡന്റ് , കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചു. ഇപ്പോള്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയാണ്. ഹോട്ടലുടമയായിരുന്ന ദേവര്‍കോവില്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only