30 മേയ് 2021

എന്നും എപ്പോഴും ഇന്ത്യയ്‌ക്കൊപ്പമാണെന്ന് അമേരിക്ക
(VISION NEWS 30 മേയ് 2021)


കൊവിഡ് വൈറസ് മരണ താണ്ഡവമാടിയപ്പോള്‍ അമേരിക്കയ്ക്ക് ചെയ്ത് തന്ന ഇന്ത്യയുടെ സഹായങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ലെന്ന് അമേരിക്ക. ഇപ്പോള്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്കൊപ്പമുണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. യു.എസില്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു ഇന്ത്യയ്‌ക്കൊപ്പം എപ്പോഴും യു.എസ് കൂടെ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയത്. 

ഇരുവരും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. കൊവിഡ് പോരാട്ടത്തില്‍ ഏറെ വിഷമകരമായ ഘട്ടത്തില്‍ അമേരിക്ക നല്‍കിയ ശക്തമായ പിന്തുണയ്ക്കും സഹായങ്ങള്‍ക്കും ജയശങ്കര്‍, ജോ ബൈഡന്‍ ഭരണകൂടത്തിനു നന്ദി അറിയിച്ചു.ജനുവരി 20 ന് ബൈഡന്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് ഇന്ത്യയില്‍നിന്ന് ഒരു മന്ത്രി യുഎസ് സന്ദര്‍ശിക്കുന്നത്. യുഎസുമായുള്ള ബന്ധം സമീപഭാവിയില്‍ ഏറെ ഊഷ്മളമായെന്നും അതു തുടരുമെന്നും ജയശങ്കര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only