18 മേയ് 2021

ബദരീനാഥ് ക്ഷേത്രം തുറന്നു; കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ
(VISION NEWS 18 മേയ് 2021)

​ പ്രശസ്‌ത തീര്‍ഥാടന കേന്ദ്രമായ ബദരീനാഥ്‌ ക്ഷേത്രം പതിവു പൂജകള്‍ക്കായി തുറന്നു. ഇന്ന് രാവിലെ 4.15 ന് ആചാരങ്ങള്‍ പാലിച്ചാണ് നട തുറന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഛാര്‍ദാം യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പുരോഹിതരും ക്ഷേത്ര ഭാരവാഹികളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.

ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രവും പരിസരവും 20 ക്വിന്റല്‍ പുഷ്പങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചത്. ശൈത്യകാലത്തിന് മുന്നോടിയായി നവംബര്‍ 19 നാണ് ബദരീനാഥ് ക്ഷേത്ര നട അടച്ചത്. ഇന്നലെയാണ് കേദാര്‍നാഥ്‌ 
ക്ഷേത്ര നടയും മാസങ്ങള്‍ക്ക് ശേഷം തുറന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only