04 മേയ് 2021

​സംസ്ഥാനത്തിന് ആശ്വാസം; ഇന്ന് നാല് ലക്ഷം ഡോസ് വാക്സിൻ കൂടിയെത്തും
(VISION NEWS 04 മേയ് 2021)


കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആശ്വാസമായി കൂടുതൽ വാക്സിൻ എത്തും. ഇന്ന് നാല് ലക്ഷം ഡോസ് വാക്സിൻ കൂടിയെത്തുമെന്നാണ് റിപ്പോർട്ട്. കൊവിഷീൽഡ് വാക്സിനാണ് എത്തുന്നത്. അതേസമയം സംസ്ഥാനത്ത് വാക്സിൻ ക്ഷാമം നിലവിൽ രൂക്ഷമാണ്. വടക്കൻ ജില്ലകളായ കോഴിക്കോടും മലപ്പുറത്തും വാക്സിൻ ക്ഷാമമുണ്ട്. മലപ്പുറം ജില്ലയിൽ കൊവാക്സീനും കൊവിഷീൽഡും കൂടി ആകെ അവശേഷിക്കുന്നത് 15,000 ഡോസ് വാക്സീൻ മാത്രമാണ്. കർശന നിയന്ത്രണങ്ങളോടെയാണ് നിലവിൽ ജില്ലയിൽ വാക്സിൻ വിതരണം ചെയ്യുന്നത്. 

കോഴിക്കോട് ജില്ലയിലും വാക്സിൻ ക്ഷാമം നേരിടുന്നുണ്ട്. നിലവിൽ 5000 ഡോസ് കൊവിഷീൽഡ് വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. സാധാരണ 15,000 ഡോസ് വാക്സിനാണ് ഒരു ദിവസം വിതരണം ചെയ്യുന്നത്. ഈ സ്ഥാനത്ത് ഇന്ന് മൂന്നിലൊന്ന് വാക്സിൻ മാത്രമേ വിതരണത്തിനുള്ളു. ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only