03 മേയ് 2021

​കൊവിഡ് വ്യാപനം; കേരളം നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്രസർക്കാർ
(VISION NEWS 03 മേയ് 2021)


കൊവിഡ് വ്യാപനത്തിൽ കേരളം അതീവ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. സംസ്ഥാനത്ത് വ്യാപന തീവ്രത ഏറ്റവും രൂക്ഷമാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. കൊവിഡ് രോഗികൾ അനാവശ്യമായി സിടി സ്കാൻ ചെയ്യരുത്. നേരിയ ലക്ഷണങ്ങളുള്ളവർക്ക് സ്കാനിംഗ് ആവശ്യമില്ല. സ്കാനിംഗ് റേഡിയേഷൻ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. രാജ്യത്ത് ആവശ്യത്തിന് ഓക്സിജൻ സ്റ്റോക്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൈട്രജൻ പ്ലാൻ്റുകൾ കൂടി ഓക്സിജൻ പ്ലാൻ്റുകളാക്കിയിട്ടുണ്ട് എന്നും ആരോ​ഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only