18 മേയ് 2021

പ്ലാസ്മ തെറാപ്പി ഒഴിവാക്കി; കൊവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി
(VISION NEWS 18 മേയ് 2021)

​ 
കൊവിഡ് ചികിത്സാ മാര്‍ഗരേഖയില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. ഐസിഎംആര്‍ ആണ് മാര്‍ഗരേഖ പുതുക്കിയത്. പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

ഐസി‌എം‌ആറും നാഷണൽ ടാസ്‌ക് ഫോഴ്‌സും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. രോഗം ഭേദമായവരുടെ പ്ലാസ്മയാണ് നേരത്തേ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകിയിരുന്നത്.എന്നാൽ രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്നാണ് ഐസിഎംആര്‍ വിദഗ്ധസമിതിയുടെ വിലയിരുത്തല്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only