19 മേയ് 2021

പ്രിയ സുഹൃത്തിന് ഉയരങ്ങളിലെത്താന്‍ സാധിക്കട്ടെ'; മുഹമ്മദ് റിയാസിന് ആശംസകളുമായി മുനവ്വറലി ശിഹാബ് തങ്ങള്‍
(VISION NEWS 19 മേയ് 2021)


മലപ്പുറം: നിയുക്ത മന്ത്രി പി.എ മുഹമ്മദ് റിയാസിന് ആശംസകളുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സഹപാഠിയായ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ദിയില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്.പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദയും മുഖമുദ്രയാക്കിയ പ്രിയ സുഹൃത്തിന് കര്‍മ്മ പദത്തില്‍ പ്രശോഭിക്കാനും ഉയരങ്ങളിലേക്കെത്താനും സാധിക്കട്ടെ എന്നാശംസിക്കുന്നതായും മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only