06 മേയ് 2021

​കശ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; മൂ​ന്നു ഭീ​ക​ര​രെ സൈന്യം വ​ധി​ച്ചു.
(VISION NEWS 06 മേയ് 2021)


കശ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചതായാണ് വിവരം. അ​ല്‍-​ബ​ദ​ര്‍ ഭീ​ക​ര​രാ​ണ് മ​രി​ച്ച​ത്. ഒ​രാ​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്ത​താ​യി കശ്മീ സോ​ണ്‍ പൊ​ലീ​സ് അ​റി​യി​ച്ചു.

ഷോ​പ്പി​യാ​ന്‍ ജി​ല്ല​യി​ലെ ക​നി​ഗാം മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഭീ​ക​ര​ര്‍ പു​തു​താ​യി സം​ഘ​ട​ന​യി​ല്‍ ചേ​ര്‍​ത്ത​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന തൗ​ഫി​സ് അ​ഹ​മ്മ​ദ് എ​ന്ന​യാ​ൾ കീഴടങ്ങയതായാണ് വിവരം. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന​താ​യി കശ്മീർ പൊ​ലീ​സ് അ​റി​യി​ച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only