16 മേയ് 2021

കേരളത്തില്‍ ഏഴു പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
(VISION NEWS 16 മേയ് 2021)






കൊവിഡ് രോഗികളെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് ബാധ കേരളത്തിലും റിപ്പോര്‍ട്ട്‌ ചെയ്തു. തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴുപേരാണ് നിലവില്‍ ചികില്‍സയിലുളളത്.പ്രമേഹരോഗികളും പ്രതിരോധശേഷി കുറഞ്ഞവരുമായ കൊവിഡ് രോഗികളിലാണ് ബ്ലാക്ക് ഫംഗസ് കണ്ടുവരുന്നത്‌. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെറ്റ്സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്.കൊവിഡാനന്തരം ആളുകളില്‍ പ്രതിരോധ ശേഷി കുറയുന്നതാണ് ബ്ലാക്ക് ഫംഗസ് ഗുരുതരമാകാന്‍ കാരണം. പ്രതിരോധ ശേഷിയുളളവരില്‍ ഇത് ദോഷം ചെയ്യില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only