09 മേയ് 2021

​മാറ്റമില്ലാതെ കൊവിഡ്; മുവായിരം കടന്ന് അഞ്ച് ജില്ലകൾ, കൂടുതൽ രോ​ഗികൾ എറണാകുളത്ത്
(VISION NEWS 09 മേയ് 2021)






സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു. അഞ്ച് ജില്ലകളിൽ മുവായിരത്തിന് മുകളിൽ രോ​ഗബാധിതരുണ്ട്. ഏറ്റവും കൂടുതൽ എറണാകുളത്തും കുറവ് കേസുകൾ വയനാട്ടിലുമാണ്. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 35,801 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5814 ആയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only