05 മേയ് 2021

ഐഡിബിഐ ബാങ്കും സ്വകാര്യവൽക്കരിക്കുന്നു; ഓഹരി വിറ്റഴിക്കാൻ കേന്ദ്ര അനുമതി
(VISION NEWS 05 മേയ് 2021)


ഐഡിബിഐ ബാങ്കും സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയാണ് ഐഡിബിഐ ബാങ്കിന്റെ മാനേജ്മെന്റ് നിയന്ത്രണം കൈമാറുന്നതിനൊപ്പം തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് തത്വത്തിൽ അനുമതി നൽകിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച ശേഷമാകും നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുക. സർക്കാരിന്റെയും എൽഐസിയുടെയും എത്ര ശതമാനം ഓഹരികൾ വിൽക്കണമെന്ന് ഈ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനിക്കുകയെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 

ഐഡിബിഐ ബാങ്കിലെ മാനേജ്മെൻറ് നിയന്ത്രണം ഉപേക്ഷിച്ച് എൽഐസി ബോർഡ് നേരത്തെ ഓഹരി ലയിപ്പിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. ഐഡിബിഐ ബാങ്കിന്റെ 94 ശതമാനത്തിലധികം ഓഹരി കേന്ദ്ര സർക്കാരിന്റെയും എൽഐസിയു‌ടെയും കൈവശമാണ്. കേന്ദ്ര സർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവും ഓഹരി വിഹിതം ബാങ്കിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only