09 മേയ് 2021

ഓക്‌സിജന്‍ കുറഞ്ഞോ..? പ്രോണിങ് ചെയ്യാം, ചെയ്യേണ്ട രീതി
(VISION NEWS 09 മേയ് 2021)


കോവിഡ് ബാധിതരുടെ ശരീരത്തില്‍ ഓക്‌സിജന്‍ അളവ് കുറയുന്നുവെന്ന് മനസ്സിലായാല്‍ ഓക്‌സിജന്റെ നില ഉയര്‍ത്താനും അതുവഴി ജീവന്‍ രക്ഷിക്കാനും പ്രോണിങ് പ്രക്രിയ ചെയ്യണമെന്ന് ആരോഗ്യവകുപ്പ്.

കമിഴ്ന്നു കിടന്നതിന് ശേഷം നെഞ്ചിന്റെ ഭാഗത്ത് തലയണവെച്ച് അല്പം ഉയര്‍ത്തി വേഗത്തില്‍ ശ്വാസോച്ഛ്വാസം ചെയ്യുകയാണ് പ്രോണിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. പ്രോണിങ് ചെയ്യുമ്പോള്‍ മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് തല താഴ്ന്നിരിക്കാന്‍ ശ്രദ്ധിക്കണം. വീട്ടില്‍ കഴിയുമ്പോള്‍ ഓക്‌സിജന്റെ നില താഴ്ന്നതായി ശ്രദ്ധയില്‍പ്പെട്ടാലോ ആംബുലന്‍സോ വൈദ്യസഹായമോ കാത്തുനില്‍ക്കുന്ന സമയത്തും ആശുപത്രിയില്‍ എത്തുന്നതുവരെ വാഹനത്തിലും ഈ രീതി പിന്തുടരുന്നത് നല്ലതാണെന്നും അധികൃതര്‍ പറഞ്ഞു.

തലയണവെക്കേണ്ട രീതി

• കഴുത്തിനുതാഴെ ഒരു തലയണ

• നെഞ്ചുമുതല്‍ തുടയുടെ മേല്‍ഭാഗം എത്തുന്ന രീതിയില്‍ ഒന്നോരണ്ടോ തലയണ

• കാല്‍മുട്ടിന്റെ താഴേക്ക് ഒന്നോരണ്ടോ തലയണ

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

• നല്ല വായുസഞ്ചാരമുള്ള മുറി തിരഞ്ഞെടുക്കുക.

• ഇടവിട്ടുള്ള അവസരങ്ങളില്‍ ഇതു ആവര്‍ത്തിക്കുക.

• ഒരു ദിവസം 16 മണിക്കൂറില്‍ കൂടുതല്‍ പ്രോണിങ് ചെയ്യാന്‍ പാടില്ല.

• ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, വെരിക്കോസ് വെയിന്‍ തുടങ്ങിയ ഡീപ്പ് വെയിന്‍ ത്രോംബോസിസ് (ഡി.വി.ടി.) രോഗികള്‍ പ്രോണിങ് ചെയ്യരുത്.

• ഭക്ഷണശേഷം ഒരു മണിക്കൂര്‍ നേരത്തേക്ക് പ്രോണിങ് ചെയ്യരുത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only