16 മേയ് 2021

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി
(VISION NEWS 16 മേയ് 2021)






റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി. മെയ് 1 നാണ് സ്പുട്‌നികിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. രാജ്യത്തെ വാക്സിൻ ക്ഷാമം പരിഹരിക്കാൻ വൈകാതെ കഴിയുമെന്നാണ് പ്രതീക്ഷ. ഏപ്രിൽ 12നാണ് റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.

‘കൊവിഡിനെതിരെ ഇന്ത്യയും റഷ്യയും ഒന്നിച്ച് പോരാടുകയാണ്. നമ്മുടെ ഉഭയകക്ഷി ബന്ധത്തിൽ ഇത് സുപ്രധാന ഘടകമാണ്’ - റഷ്യൻ അംബാസിഡർ നിക്കോളാസ് കുഡാഷെവ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only