02 മേയ് 2021

​ജനവിധി അംഗീകരിക്കുന്നു: കെ.സുരേന്ദ്രൻ
(VISION NEWS 02 മേയ് 2021)നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിനനുകൂലമായ ജനവിധി അംഗീകരിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രൻ. പ്രതീക്ഷിച്ച സീറ്റുകളിൽ വിജയിക്കാൻ സാധിച്ചില്ല. എൻഡിഎക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകളുടെ ധ്രുവീകരണമുണ്ടായി. പാലക്കാടും നേമത്തും മഞ്ചേശ്വരത്തുമെല്ലാം വർഗീയ ധ്രുവീകരണമുണ്ടായി. 

തെരഞ്ഞെടുപ്പ് പ്രകടനത്തെ കുറിച്ച് പാർട്ടിക്കകത്തും മുന്നണിയിലും വിശദമായ പഠനം നടത്തും. എൻഡിഎയെ പരാജയപ്പെടുത്താൻ ആസൂത്രിതമായ നീക്കം നടന്നു. നിയമസഭയിൽ പ്രാതിനിധ്യമില്ലെങ്കിലും ജനങ്ങൾക്കിടയിൽ ശക്തമായി പ്രവർത്തിക്കും. ഇടതുപക്ഷത്തിനെതിരെ ആശയപരമായ പോരാട്ടം തുടരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only