18 മേയ് 2021

യുവതിയുടെ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പോണ്‍ സൈറ്റില്‍ പ്രചരിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയെ വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.
(VISION NEWS 18 മേയ് 2021)


മാനന്തവാടി: മാനന്തവാടി സ്വദേശിനിയായ 22 കാരിയുടെ വീഡിയോ മോര്‍ഫ് ചെയ്തു അശ്ലീല വെബ് സൈറ്റിലും ഇന്റര്‍നെറ്റ് നമ്പര്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വാട്‌സാപ്പിലും പെണ്‍കുട്ടിയുടെ തന്നെ പേരില്‍ വ്യജ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വഴിയും പ്രചരിപ്പിച്ച യുവാവ് പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനന്ദു (21) വിനെ ആണ് വയനാട് സൈബര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നെടുമങ്ങാട് നിന്ന് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും അശ്ലീല സൈറ്റുകളുടെയും ഐ.പി അഡ്രസ് വിശകലനം ചെയ്താണ് സൈബര്‍ പോലീസ് പ്രതിയെ വലയിലാക്കിയത്. പ്രതിയുടെ വീട്ടില്‍ എത്തിയ പോലീസ് സംഘത്തെ കണ്ടു ഇറങ്ങി ഓടിയ പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടിക്കുക യായിരുന്നു. പ്രതിക്കെതിരെ ഐ.ടി ആക്ട് അടക്കം ശക്തമായ വകുപ്പുകള്‍ ഇട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയില്‍ നിന്നും ലഭിച്ച വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only