31 മേയ് 2021

ഡിവിഷനിലെ ഒമ്പത്‌ വാർഡുകളിലും പി.പി.ഇ.കിറ്റും മാസ്കും നൽകി ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ എസ്‌.പി.ഷഹന മാതൃകയായി.
(VISION NEWS 31 മേയ് 2021)


ഓമശ്ശേരി:തന്റെ ഡിവിഷൻ പരിധിയിലെ ഒമ്പത്‌ വാർഡുകളിലും കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന ആർ.ആർ.ടിമാർക്ക്‌ സ്വന്തം ചെലവിൽ പി.പി.ഇ.കിറ്റും മാസ്കും നൽകി കൊടുവള്ളി ബ്ലോക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ എസ്‌.പി.ഷഹന മാതൃകയായി.രണ്ട്‌ വീതം പി.പി.ഇ.കിറ്റുകളും 200 വീതം സർജിക്കൽ മാസ്കുകളുമാണ്‌ വാർഡുകളിൽ നേരിട്ടെത്തി അതതു വാർഡ്‌ മെമ്പർമാരുടെ സാന്നിദ്ധ്യത്തിൽ ആർ.ആർ.ടിമാർക്ക്‌ കൈമാറിയത്‌.

അമ്പലക്കണ്ടിയിൽ നടന്ന ഉൽഘാടന ചടങ്ങിൽ വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.എസ്‌.പി.ഷഹന ആർ.ആർ.ടി.നെച്ചൂളി ശംസുദ്ദീന്‌ പി.പി.ഇ.കിറ്റും മാസ്കുകളും കൈമാറി.അബു മൗലവി അമ്പലക്കണ്ടി,നെച്ചൂളി മുഹമ്മദ്‌ ഹാജി,പി.വി.മുഹമ്മദ്‌ സ്വാദിഖ്‌,പ്രകാശൻ കാവിലം പാറ,കെ.കെ.എം.സുഹൈൽ,യു.അബ്ദുൽ ഹസീബ്‌,യു.കെ.ശാഹിദ്‌,സി.വി.സാബിത്ത്‌ എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only