04 മേയ് 2021

​അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി പ്രത്യക്ഷ നികുതി വകുപ്പ്
(VISION NEWS 04 മേയ് 2021)


രാജ്യത്തെ കൊവിഡ്​ രണ്ടാം വ്യാപനത്തെ തുടര്‍ന്ന് നികുതി സംബന്ധമായ ​ വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2019-20 വര്‍ഷത്തെ പുതുക്കിയ ആദായ നികുതി റി​ട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ്​ 31 വരെ നീട്ടി. പ്രത്യക്ഷ നികുതി വകുപ്പാണ്​ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്​.

കൊവിഡ്​ സാഹചര്യവും നികുതിദായകരില്‍ നിന്നും ടാക്​സ്​ കണ്‍സള്‍ട്ടന്‍റമാരില്‍ നിന്നുമുള്ള നിരന്തരമായ അപേക്ഷകളും പരിഗണിച്ചാണ്​ തീരുമാനമെന്ന്​ പ്രത്യക്ഷ നികുതി വകുപ്പ്​ അറിയിച്ചിട്ടുണ്ട്​.

ആദായ നികുതി നോട്ടീസുകള്‍ക്ക്​ മറുപടിയായി ഫയല്‍ ചെയ്യേണ്ട റി​​ട്ടേണിന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്​. ഡിസ്​പ്യൂട്ട്​ റെസലൂ​ഷന്‍ പാനല്‍, ആദായ നികുതി കമ്മീഷണര്‍ എന്നിവര്‍ക്ക്​ നികുതി സംബന്ധിച്ച പരാതികളില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള തീയതിയും മെയ്​ 31 ആക്കി ദീര്‍ഘിപ്പിച്ചിട്ടുണ്ട്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only