31 മേയ് 2021

ഓമശ്ശേരി ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള പ്രത്യേക അറിയിപ്പ്
(VISION NEWS 31 മേയ് 2021)

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് covid ടെസ്റ്റ് സെ ന്ററിൽ ( വാദിഹുദ സ്കൂൾ) ഇനി മുതൽ ആഴ്ചയിൽ 5 ദിവസങ്ങളിൽ ( വെള്ളി, ഞായർ ദിവസങ്ങൾ ഒഴികെ) ടെസ്റ്റ് നടക്കുന്നതാണ്. പ്രൈമറി കോൺടാക്ടിൽ ഉൾപ്പെട്ട് ക്വാറന്റൈനിൽ കഴിയുന്നവരിൽ 7 ദിവസം കഴിഞ്ഞ ആളുകളും, ലക്ഷണങ്ങൾ ഉള്ളവരുമായ എല്ലാ ആളുകളെയും ടെസ്റ്റ് ചെയ്യിപ്പിക്കാൻ വാർഡ് നോഡൽ ഓഫീസർമാർ, ആർ ആർ ടി മാർ , ആശാ വർക്കർമാർ എന്നിവർ പ്രത്യേകേം ശ്രദ്ധിക്കേണ്ടതാണ്. നിലവിൽ ഓമശ്ശേരി പഞ്ചായത്തിൽ തുറന്ന് പ്രവർത്തിക്കുന്ന എല്ലാ കടകളിലെയും ആളുകൾ 2 ദിവസത്തിനുള്ളിൽ ടെസ്റ്റിന് വിധേയരാകേണ്ടതാണ്. അതോടൊപ്പം  സർക്കാർ നിർദ്ദേശാനുസരണം ഇനി മുതൽ തുറന്ന് പ്രവർത്തിപ്പിക്കാനൊരുങ്ങുന്ന വ്യാപാര -വ്യവസായ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നവരും 2 ദിവസത്തിനുള്ളിൽ ടെസ്റ്റിന് വിധേയരാകേണ്ടതാണ്.  ടെസ്റ്റ് രെജിസ്ട്രേഷനുവേണ്ടി ബന്ധപ്പെടേണ്ട നമ്പർ :8086348048



കോവിഡ്‌ മുക്ത ഓമശ്ശേരിക്കായി എല്ലാവരും സഹകരിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only