20 മേയ് 2021

കൊവിഡ് വീട്ടിലും പരിശോധിക്കാൻ അനുമതി; കിറ്റ് ഉടന്‍ വിപണിയിലെത്തും
(VISION NEWS 20 മേയ് 2021)

​ കൊവിഡ് പരിശോധന വീടുകളില്‍ സ്വയം നടത്താനുള്ള റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിം​ഗ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സാണ് കിറ്റ് ഇന്ത്യയില്‍ വിപണിയിലെത്തിക്കുക. രോഗലക്ഷണമുളള വ്യക്തികളും ലാബില്‍ പരിശോധിച്ച് കൊവിഡ് പോസിറ്റീവായ ആളുകളുമായി സമ്പര്‍ക്കം വന്നവരും മാത്രം കിറ്റ് ഉപയോഗിക്കുന്നതാകും ഉചിതമെന്ന് ഐസിഎംആര്‍ അറിയിച്ചു. മൊബൈല്‍ ആപ്പിന്‍റെ സഹായത്തോടെയാണ് പരിശോധന സാധ്യമാവുക. 

കിറ്റ് ഉപയോഗിക്കുന്നവര്‍ മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ പരിശോധനാഫലം അറിയിക്കണം. പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല, ക്വാറന്റൈനിലേക്ക് മാറണമെന്നുമാണ് നിര്‍ദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only