05 മേയ് 2021

അഞ്ചുകിലോ വീതം സൗജന്യ ഭക്ഷ്യധാന്യം നല്‍കുമെന്ന് കേന്ദ്ര മന്ത്രിസഭയില്‍ തീരുമാനം
(VISION NEWS 05 മേയ് 2021)


രാജ്യത്തെ ഒരാള്‍ക്ക് അഞ്ചു കിലോ വീതം സൗജന്യ ഭക്ഷ്യധാന്യം മെയ്‌, ജൂണ്‍ മാസങ്ങളില്‍ വിതരണം ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭയില്‍ തീരുമാനം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ ഭാഗമായി ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിന്‍റെ കീഴില്‍ വരുന്ന (എന്‍‌.എഫ്‌.എസ്‌.എ) ഗുണഭോക്താക്കള്‍ക്കാണ് അധിക ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നത്. ഇതുവഴി 79.88 കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അരിക്ക് മെട്രിക് ടണിന് 36789.2 രൂപയും ഗോതമ്പിന് മെട്രിക് ടണിന് 25731.4 രൂപയും ചെലവ് വരുന്ന പദ്ധതിക്ക് 25332.92 കോടി രൂപയുടെ സബ്സിഡിയാണ് അനുവദിക്കുന്നത് . ഭക്ഷ്യധാന്യങ്ങളുടെ മൊത്തം വിഹിതം ഏകദേശം 80 ലക്ഷം ടണ്‍ ആയിരിക്കും.
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനോടകം തന്നെ ഈ പദ്ധതിയില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. 5.88 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. കൊവിഡ് മഹാമാരിയെ വ്യാപനത്തെ തുടര്‍ന്ന് ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only