04 മേയ് 2021

​അവര്‍ അമേരിക്കക്കാരാണെന്ന് തെളിയിച്ചൂ! ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ കങ്കണ
(VISION NEWS 04 മേയ് 2021)


ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്റര്‍ അമേരിക്കക്കാരാണെന്ന് തെളിയിച്ചിട്ടുണ്ട് എന്നാണ് കങ്കണ പ്രതികരിച്ചത്. ഒരു വെളുത്ത വ്യക്തിക്ക് ഇരുനിറമുള്ള ഒരാളെ അടിമകളാക്കാന്‍ അര്‍ഹതയുണ്ടെന്നാണ് വിചാരമെന്നും നിങ്ങള്‍ എന്ത് ചിന്തിക്കണമെന്നും, സംസാരിക്കണമെന്നും, എന്തുചെയ്യണമെന്നും, അവര്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ശബ്ദം ഉയര്‍ത്താന്‍ നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്, എന്റെ സ്വന്തം കലയായ സിനിമ ഉള്‍പ്പടെ കങ്കണ പറഞ്ഞു.ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന ആക്രമണത്തെക്കുറിച്ചുള്ള ട്വീറ്റിനെ തുടർന്ന് കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ നീക്കിയിരുന്നു.കങ്കണയുടെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതിന് പിന്നാലെ നിരവധിപേരാണ് കങ്കണയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only