18 മേയ് 2021

താരങ്ങൾ സുരക്ഷിതമായി എത്തി : ബിസിസിഐയ്ക്ക് നന്ദി അറിയിച്ച്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്
(VISION NEWS 18 മേയ് 2021)

ഓസ്‌ട്രേലിയന്‍ താരങ്ങളെ സുരക്ഷിതമായി തിരിച്ച്‌ നാട്ടിലെത്തിച്ചതിന് ബിസിസിഐയോട് നന്ദി അറിയിച്ച്‌ ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്ലിനായി നാട്ടിലെത്തിയ ഓസ്‌ട്രേലിയന്‍ താരങ്ങളെ മത്സരങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് സുരക്ഷിതമായി തിരിച്ചു നാട്ടിലെത്താന്‍ സഹായിച്ചതിനാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് നന്ദി അറിയിച്ചത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ താല്‍ക്കാലിക സിഇഒ നിക്ക് ഹോക്ലിയാണ് ബിസിസിഐയോടുള്ള നന്ദി വാക്കുകളിലൂടെ പ്രകടമാക്കിയത്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ഓസ്‌ട്രേലിയന്‍ ഭരണകൂടം ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടി വന്നതോടെ ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മടങ്ങിപ്പോക്ക് തന്നെ സംശയത്തിലായിരുന്നു.

എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ ബിസിസിഐ ഓസ്‌ട്രേലിയന്‍ താരങ്ങളെ ആദ്യം മാലിദ്വീപിലേക്കും അവിടെ നിന്ന് പിന്നീട് ഓസ്‌ട്രേലിയയിലേക്കും എത്തിക്കുവാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only