17 മേയ് 2021

ഉപഭോക്താക്കള്‍ക്ക് സൗജന്യം നല്‍കാന്‍ ജിയോയ്ക്ക് പിന്നാലെ എയര്‍ടെലും
(VISION NEWS 17 മേയ് 2021)

​ ലോക്ക്ഡൗണ്‍ സമയത്ത്, കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ ഉപയോഗം നിലനിര്‍ത്താനായി സൗജന്യം പ്രഖ്യാപിച്ച്‌ എയര്‍ടെല്‍. നേരത്തെ, ജിയോയും ജിയോഫോണ്‍ ഉപയോക്താക്കള്‍ക്കായി സൗജന്യ റീചാര്‍ജ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ആ വഴിയിലാണ്‌എയര്‍ടെല്ലും. ഇന്ത്യയിലെ 55 ദശലക്ഷത്തിലധികം താഴ്ന്ന വരുമാനമുള്ള ഉപയോക്താക്കള്‍ക്ക് സൗജന്യമായി 49 രൂപയുടെ പായ്ക്കാണ് എയര്‍ടെല്‍ ഇപ്പോള്‍ കൊവിഡ് കാലത്ത് ഫ്രീ ആയി നല്‍കുന്നത്. ഇതു പ്രകാരം ഉപയോക്താക്കള്‍ക്ക് 100 എംബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുള്ള ടോക്ക് ടൈമും ലഭിക്കും.

ഈ സവിശേഷതയിലൂടെ, എയര്‍ടെല്‍ 5.5 കോടിയിലധികം ഉപഭോക്താക്കളെ ശാക്തീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. അവരില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവരാണ്. ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലും, ബന്ധം നിലനിര്‍ത്തുന്നതിനും ആവശ്യമുള്ളപ്പോള്‍ നിര്‍ണായക
വിവരങ്ങള്‍ നല്‍കുന്നതിനുമാണ് ഈ സൗജന്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only