31 മേയ് 2021

ഇന്ത്യയിൽ ആശങ്ക; എത്രയും വേഗം വാക്സിന്‍ എടുക്കണമെന്ന് ലോകാരോഗ്യസംഘടന
(VISION NEWS 31 മേയ് 2021)

​ ഇന്ത്യയില്‍ കൊവിഡ് ബാധ ആശങ്കയായി നില്‍ക്കുന്നുവെന്നും ജനം എത്രയും വേഗം വാക്സിന്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യസംഘടന. കൊവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും അടുത്തതരംഗം പ്രതിരോധിക്കാന്‍ വാക്സിന്‍ എത്രയും വേഗം എടുക്കണമെന്ന് ഡബ്യുഎച്ച്ഒ തെക്കു കിഴക്കന്‍ ഏഷ്യ മേഖല ഡയറക്ടര്‍ ഡോക്ടര്‍ പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു. രണ്ടാംതരംഗം ആരോഗ്യമേഖലയ്ക്ക് വന്‍ ഭാരമേല്‍പ്പിച്ചുവെന്നും പൂനം ഖേത്രപാല്‍ സിങ് ചൂണ്ടിക്കാട്ടി. 100 വര്‍ഷത്തിനിടെ രാജ്യം നേരിട്ട വലിയ വെല്ലുവിളിയാണ് കൊവിഡ് മഹാമാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധികള്‍ നേരത്തെ കൈകാര്യം ചെയ്ത് അനുഭവ പരിചയമില്ലാത്തവയായിരുന്നു. മെഡിക്കല്‍ ഓക്സിജന്‍ ഉല്‍പ്പാദനം 10 മടങ്ങ് വര്‍ധിച്ചു എന്നും മോദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only