08 മേയ് 2021

​ചൈനയുടെ കൊവിഡ് വാക്സിന് അംഗീകാരം; ലോകാരോഗ്യ സംഘടന അനുമതി നല്‍കി
(VISION NEWS 08 മേയ് 2021)ചൈനയുടെ കൊവിഡ് വാക്സിനായ സിനോഫാമിന് അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ(WHO) അനുമതി. ലോകാരോഗ്യ സംഘടന അനുമതി നല്‍കുന്ന ആറാമത്തെ കൊവിഡ് വാക്‌സിനാണിത്. നിലവില്‍ നാല്‍പത്തിരണ്ടോളം രാജ്യങ്ങളില്‍ സിനോഫാം ഉപയോഗിക്കുന്നുണ്ട്. 

ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിക്കല്‍ പ്രൊഡക്ടാണ് സിനോഫാം വാക്സിന്‍ വികസിപ്പിച്ചത്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടുഡോസ് വീതം സ്വീകരിക്കാം. അതേസമയം ഈ വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചോ പരീക്ഷണങ്ങള്‍ നടത്തി ലഭിച്ച ഫലങ്ങളെക്കുറിച്ചോ ചൈന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ചൈയുടെ തന്നെ സിനോവാക്കിനും ഉടന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only