30 മേയ് 2021

വ്യാപാരിക്ക് ഒരു കൈത്താങ്ങുമായി യൂത്ത് വിംഗ്
(VISION NEWS 30 മേയ് 2021)


ഓമശ്ശേരി :കോവിഡ് മഹാമാരി മൂലം കടകൾ തുറക്കാത്ത  വ്യാപാരികൾക്കും കഷ്ടത അനുഭവിക്കുന്ന തൊഴിലാളികൾക്കും സഹായവുമായി യൂത്ത് വിങ് രംഗത്ത്.
 വ്യാപാരി വ്യവസായി യൂത്ത് വിംഗ്(VVY) ഓമശ്ശേരി യൂണിറ്റ്  കമ്മിറ്റിയാണ് സഹായവുമായി രംഗത്തെത്തിയത്.
     ഭക്ഷണ കിറ്റിൻറെ വിതരണോത്ഘാടനം   വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ കെ അബ്ദുള്ള യിൽ നിന്ന് യൂണിറ്റ് യൂത്ത് വിങ് പ്രസിഡണ്ട് ഷമീർ സൽക്കാര ഏറ്റുവാങ്ങി. ചടങ്ങിൽ യുത്ത്‌വിങ് നിയോജകമണ്ഡലം സെക്രട്ടറി മുഹമ്മദലി സുറുമ,  ഹുസൈൻ വൈറ്റ് ഹൗസ് , സാജിദ് പാലിയിൽ, നജ്മുദ്ദീൻ,ലത്തീഫ് എ കെ എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only