12 മേയ് 2021

ഓമശ്ശേരി പഞ്ചായത്തിലെ മാംസ വിൽപനക്കാരുടെ അടിയന്തിര ശ്രദ്ധക്ക്‌ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിൽ നിന്നും അറിയിക്കുന്നത്‌.
(VISION NEWS 12 മേയ് 2021)

ഓമശ്ശേരി പഞ്ചായത്തിലെ മാംസ വിൽപനക്കാരുടെ അടിയന്തിര ശ്രദ്ധക്ക്‌ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിൽ നിന്നും അറിയിക്കുന്നത്‌.

കോവിഡ്‌ വ്യാപനം നമ്മുടെ പഞ്ചായത്തിലും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്‌.നാളെത്തെ ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ മാംസക്കടകളിൽ(കോഴിക്കടകൾ ഉൾപ്പടെ)തിരക്ക്‌ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്‌.

എല്ലാ മാംസ വിൽപ്പനക്കാരും പരമാവധി ഹോ ഡെലിവറി പ്രോൽസാഹിപ്പിക്കണം.കടകളിൽ നിന്ന് നേരിട്ട്‌ വാങ്ങുന്നവർ കോവിഡ്‌ പ്രോട്ടോകോൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് കടയുടമകൾ ഉറപ്പ്‌ വരുത്തണം.കടയിലെ ജീവനക്കാരും വീഴ്ച്ച കൂടാതെ കോവിഡ്‌ മാന ദണ്ഡങ്ങൾ പാലിച്ച്‌ മാത്രമാണ്‌ ജോലി ചെയ്യേണ്ടത്‌.സെക്‌ടറൽ മജിസ്ട്രേറ്റുമാരുടേയും പോലീസിന്റേയും നേതൃത്വത്തിൽ കർശനമായ പരിശോധനകൾ ഉണ്ടായിരിക്കും.നിയമങ്ങൾ ലംഘിക്കപ്പെട്ടാൽ കനത്ത പിഴ ചുമത്തുന്നതായിരിക്കും.

ഹോം ഡെലിവറി ചെയ്യുന്ന ജീവനക്കാർക്ക്‌ പഞ്ചായത്തിൽ നിന്നും പ്രത്യേകം പാസ്സ്‌ നൽകുന്നതാണ്‌.കടയുടമകൾ ജീവനക്കാരുടെ പേരു വിവരങ്ങൾ പഞ്ചായത്തിൽ നൽകി ഇന്ന്(ബുധൻ) ഉച്ചക്ക്‌ ഒരു മണിക്ക്‌ മുമ്പായി പാസ്‌ കൈപറ്റേണ്ടതാണ്‌.കൂടുതൽ വിവരങ്ങൾക്ക്‌ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്‌.(94466 47025)

എന്ന്,
സെക്രട്ടറി,
ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌.
(12/05/2021)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only