04 മേയ് 2021

ട്രെയിനിൽ യുവതിയെ അക്രമിച്ച പ്രതി പിടിയിൽ
(VISION NEWS 04 മേയ് 2021)







ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതി ബാബുക്കുട്ടൻ പൊലീസ് പിടിയിൽ. പത്തനംതിട്ട ചിറ്റാർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര റെയിൽവേ പൊലീസ് പ്രതിയെ ഏറ്റു വാങ്ങി കോട്ടയം റെയിൽവേ പൊലീസിന് കൈമാറും

ഏപ്രില്‍ 28 ന് രാവിലെയാണ് ട്രെയിന്‍ യാത്രയ്ക്കിടെ യുവതി ആക്രമിക്കപ്പെട്ടത്. മുളന്തുരുത്തിക്കും പിറവം സ്റ്റേഷനും ഇടയില്‍ വെച്ചായിരുന്നു സംഭവം. മുളന്തുരുത്തി സ്വദേശിയായ യുവതി ചെങ്ങന്നൂരില്‍ ജോലിക്ക് പോകാനായി മുളന്തുരുത്തി സ്റ്റേഷന്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. മുളന്തുരുത്തിയില്‍ നിന്നും വണ്ടി എടുത്തതിന് ശേഷം ആയിരുന്നു ആക്രമണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only