17 മേയ് 2021

എഡിറ്റ് ബട്ടൺ ഉൾപ്പടെ കിടിലൻ ഫീച്ചറുകൾ; ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ വരുന്നു
(VISION NEWS 17 മേയ് 2021)

​ പണം കൊടുത്ത് നേടേണ്ട സബ്സ്ക്രിപ്ഷൻ പാക്ക് ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങി ട്വിറ്റർ. ട്വിറ്റർ ബ്ലൂ എന്ന് പേര് നൽകിയിരിക്കുന്ന പുത്തൻ സബ്സ്ക്രിപ്ഷൻ പായ്ക്കിൽ സാധാരണ ട്വിറ്റർ ഉപഭോക്താക്കൾക്ക് ലഭ്യമല്ലാത്ത പല ഫീച്ചറുകളും ലഭ്യമാണ്. പ്രതിമാസം ഏകദേശം 2.99 ഡോളർ (219 രൂപ) ആണ് സബ്സ്ക്രിപ്ഷൻ ഫീസ്. അതേസമയം ഇന്ത്യയിലും ട്വിറ്റർ ബ്ലൂ അവതരിപ്പിക്കുമ്പോൾ ഇതേ തുക തന്നെയാകുമോ എന്നതിൽ വ്യക്തതയില്ല. 


എഡിറ്റ് ഫീച്ചർ ഉൾപ്പെടെ ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചറുകൾ ട്വിറ്റർ ബ്ലൂവിൽ ഉണ്ടായേക്കുമെന്നാണ് വിവരം. ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത ട്വീറ്റ് ഡിലീറ്റ് ചെയ്തു കളഞ്ഞതിന് ശേഷം എഡിറ്റ് ചെയ്തു ശരിയാക്കിയ കാര്യം പുത്തൻ ട്വീറ്റ് ആയി പോസ്റ്റ് ചെയ്യാനേ പറ്റൂ. ട്വിറ്റർ ഇതുവരെ എഡിറ്റ് ബട്ടൺ അവതരിപ്പിക്കാൻ തയ്യാറായിട്ടില്ല. ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ പായ്ക്കിൽ ഈ സംവിധാനം ഏർപ്പെടുത്തും എന്നാണ് വിവരം. സമയത്തിനുള്ളിൽ എഡിറ്റ് ചെയ്യണം.

കളക്ഷൻസ് ആണ് മറ്റൊരു ശ്രദ്ധേയമായ ഫീച്ചർ. ഇഷ്ടപെട്ട ഫീച്ചറുകൾ സേവ് ചെയ്യാനും പിന്നീട് ആവശ്യമുള്ളപ്പോൾ കാണാനുമുള്ള സംവിധാനമാണ് കളക്ഷൻസ് ഒരുക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ സേവ് ഓപ്ഷന് സമാനമായാണ് ഈ ഫീച്ചർ പ്രവർത്തിക്കുക. ഇത് കൂടാതെ സ്ക്രോൾ ആൻഡ് റീവ്യുയി ഫീച്ചറും ട്വിറ്റർ ബ്ലൂ ഉപഭോക്താക്കൾക്ക് ലഭിക്കും. പരസ്യം, പ്രൊമോഷൻ ഇല്ലാത്ത ഫീഡ് സ്ക്രോൾ ഫീച്ചർ ഉറപ്പിക്കുമ്പോൾ, റീവ്യുയി ന്യൂസ് ലെറ്ററുകളും പബ്ലിഷ് ചെയ്യാനുള്ള അവസരം ഒരുക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only