05 മേയ് 2021

കർശന നിയന്ത്രണത്തിൽ താമരശ്ശേരി
(VISION NEWS 05 മേയ് 2021)

താമരശ്ശേരി : ഇന്നലെ സർക്കാർ ഉത്തരവ് പ്രകാരം അവശ്യ സേവന ഗണത്തിൽ പെടുത്താതിരുന്ന ടിപ്പർ ലോറികൾ,, ടാക്സി വാഹനങ്ങളും, മറ്റു ചരക്ക് വാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും യഥേഷ്ടം സർവ്വീസ് നടത്തിയിരുന്നു. ശനി, ഞായർ ദിവസങ്ങളിലേതിനേക്കാൾ പതിൻമടങ്ങ് വാഹനങ്ങൾ റോഡിൽ ഉണ്ടായിരുന്നു. ഇരുചക്രവാഹനങ്ങളിൽ ആവശ്യമില്ലാതെ കറങ്ങുന്നവരാണ് റോഡിൽ ധാരാളമുള്ളത്, വിനോദയാത്രക്കായി തിരിച്ച നിരവധി സംഘങ്ങളെ പോലീസ് മടക്കി അയച്ചു. പ്രത്യേക അനുമതിയുള്ള വാഹനങ്ങൾക്കും, അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്ന യാത്രക്കാർക്കും തടസ്സമില്ല

ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പാളിയ വാർത്ത മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ ഫലമായാണ് ഇന്ന് താമരശ്ശേരി ടൗണിലും പരിസര പ്രദേശങ്ങളിലും കർശന പരിശോധനയാണ് നടക്കുന്നത്.റൂറൽ എസ് പി യുടെ കർശന നിർദ്ദേശ പ്രകാരം അനാവശ്യമായി റോഡിലൂടെ ഇറങ്ങുന്ന വാഹനങ്ങൾ പരിശോധിക്കുകയും പിഴ ചുമത്തി വിടുകയും ചെയ്തുകൊണ്ടാണ് താമരശ്ശേരി പോലീസിന്റെ പ്രവർത്തനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only