05 മേയ് 2021

റിപ്പോർട്ട്‌ ആൻ ഇഷ്യൂ; ആദ്യ മണിക്കൂറുകളിൽ തന്നെ മികച്ച പ്രതികരണം.
(VISION NEWS 05 മേയ് 2021)


രോഗവ്യാപാനം വരുതിയിലാക്കാൻ നടപ്പിൽവരുത്തിയിട്ടുള്ള 
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന്റെ ഒട്ടേറെ പരാതികളാണ് നമ്മുടെ കോഴിക്കോട്' ആപ്ലിക്കേഷനിലെ 'റിപ്പോർട്ട്‌ ആൻ ഇഷ്യു ' സവിശേഷത ഉപയോഗിച്ചു പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്.

ഇതിനകം ലഭിച്ച പരാതികളെല്ലാം ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നടപടികൾ സ്വീകരിക്കാനായി കൈമാറിയിട്ടുണ്ട് .

ഇപ്പോഴും ചിലർക്കെങ്കിലും നാം നേരിടുന്ന വിപത്തിന്റെ ഗൗരവം ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഈ പരാതികൾ സൂചിപ്പിക്കുന്നത്. തുടർന്നും കോവിഡ് പെരുമാറ്റ ചട്ടം കൃത്യമായി നടപ്പിലാക്കുന്തിന് പൊതുജനങ്ങളുടെ പിന്തുണ അത്യാവശ്യമാണ്. കോവിഡ് പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയിൽപെട്ടാൽ നമ്മുടെ കോഴിക്കോട്' മൊബൈൽ ആപ്ലിക്കേഷൻ മുഖേന പരാതികൾ അറിയിക്കാം. ആപ്ലിക്കേഷനിലെ SOS ബട്ടണിലെ 'റിപ്പോർട്ട് ആൻ ഇഷ്യു' ഓപ്‌ഷൻ ഉപയോഗപ്പെടുത്തി ഫോട്ടോ / വീഡിയോ സഹിതം പരാതി അയക്കാനുളള സൗകര്യമുണ്ട്. 

പരാതികളോടൊപ്പം നിയമലംഘനത്തിന് ചിത്രം കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

 പരാതികൾ കലക്ടർ നേരിട്ട് പരിശോധിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി നടപടികൾ കൈക്കൊള്ളുന്നുവെന്ന് ഉറപ്പ് വരുത്തും. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. നിങ്ങൾ എല്ലാവരുടെയും പിന്തുണ ഈ ഘട്ടത്തിൽ അനിവാര്യമാണ്.

'നമ്മുടെ കോഴിക്കോട്' ഡൗൺലോഡ് ചെയ്യാം.. 
https://play.google.com/store/apps/details?id=in.nic.mmadekoyikode

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only