30 മേയ് 2021

തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് ചൊവ്വാഴ്ച മുതല്‍ പൂര്‍ണമായും തുറക്കാന്‍ ധാരണ
(VISION NEWS 30 മേയ് 2021)

​ ശക്തന്‍ മാര്‍ക്കറ്റ് ചൊവ്വാഴ്ച മുതല്‍ പൂര്‍ണമായും തുറക്കാന്‍ ധാരണ. തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 3 മന്ത്രിമാരുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് തീരുമാനം.

വ്യാപാരികളും ജില്ലയിലെ മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, കെ.രാജന്‍, ആര്‍.ബിന്ദു എന്നിവരാണ് ചര്‍ച്ച നടത്തിയത്. മൂവായിരത്തോളം കുടുംബങ്ങളാണ് തൃശ്ശൂര്‍ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റിനെയും പലചരക്കു മാര്‍ക്കറ്റിനെയും ആശ്രയിച്ച്‌ ജീവിക്കുന്നത്. അഞ്ഞുറോളം സ്ഥാപനങ്ങള്‍ ഇവിടെയുണ്ടെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞിരുന്നത്. പഴം പച്ചക്കറി, പലവ്യഞ്ജനം എന്നിവ വില്‍ക്കുന്ന 500 കടകളാണ് തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ഉള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only