08 മേയ് 2021

​അയ്യായിരം കടന്ന് എറണാകുളം; നാലായിരം കടന്ന് തലസ്ഥാനമുൾപ്പെടെ നാല് ജില്ലകൾ
(VISION NEWS 08 മേയ് 2021)







എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നും അയ്യായിരത്തിന് മുകളിലാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. തിരുവനന്തപുരത്തും ഇന്ന് രോ​ഗ വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് ഇന്ന് നാലായിരത്തിന് മുകളിലാണ് രോ​ഗികൾ. തിരുവനന്തപുരത്തിന് പുറമേ തൃശൂരും മലപ്പുറത്തും നാലായിരത്തിന് മുകളിലാണ് രോ​ഗബാധ. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂർ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂർ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസർ​ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 387 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only