30 മേയ് 2021

കൊച്ചിയില്‍ കാണാതായ എ.എസ്‌.ഐ തിരിച്ചെത്തി
(VISION NEWS 30 മേയ് 2021)


കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം കാണാതായ എഎസ്‌ഐ മടങ്ങിയെത്തി. എറണാകുളം ഹാര്‍ബര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ഉത്തംകുമാര്‍ ഞായറാഴ്ച രാവിലെയാണ് ഇടക്കൊച്ചിയിലെ വീട്ടില്‍ മടങ്ങിയെത്തിയത്.

വെള്ളിയാഴ്ച രാവിലെ മുതലാണ് ഉത്തംകുമാറിനെ കാണാതായത്. ഡ്യൂട്ടിക്ക് ഹാജരാകാത്തതിന് സിഐ ഉത്തംകുമാറിന്‌ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ വിശദീകരണം നല്‍കാന്‍ സറ്റേഷനിലേക്ക് ഇറങ്ങിയ ഉത്തംകുമാറിനെ കാണാതാവുകയായിരുന്നു. 

അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. തിരിച്ചെത്തിയ ഉത്തംകുമാര്‍ പള്ളുരുത്തി പോലീസ് സ്‌റ്റേഷനിലാണുള്ളത്. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഉത്തംകുമാറിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only