06 മേയ് 2021

​കൊവിഡ് വാക്സിനുകളുടെ പേറ്റന്റ് ഒഴിവാക്കുമെന്ന് അമേരിക്ക, നിർണായക നീക്കം
(VISION NEWS 06 മേയ് 2021)കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ നിർണായക നീക്കവുമായി അമേരിക്ക. കൊവിഡ് വാക്സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചത്. വാക്‌സിന്‍ കമ്പനികളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് തീരുമാനം. തീരുമാനം ലോകവ്യാപാര സംഘടനയെ അറിയിക്കും.

വ്യാപാരങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം കൊവിഡ് വാക്‌സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. 

ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്നും കൊവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only