07 മേയ് 2021

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ ഒഴിവാക്കി; ഭക്തര്‍ക്ക് ദര്‍ശനത്തിനും അനുവാദമില്ല.
(VISION NEWS 07 മേയ് 2021)

​  സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങുകള്‍ നടത്തില്ല എന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച ബുക്ക് ചെയ്ത വിവാഹങ്ങള്‍ മാത്രം നടത്തും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തര്‍ക്ക് ദര്‍ശനത്തിനും അനുവാദമില്ല. കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only